വൈപ്പിൻ : വൈപ്പിൻ ദ്വീപിലെ ഏറ്റവും വലിയ ഗ്രാമപഞ്ചായത്തായ എളങ്കുന്നപ്പുഴയിൽ കോൺഗ്രസിലെ രസികല പ്രിയരാജ് പ്രസിഡന്റാകും. തുടർച്ചയായി നാല്‌ടേമുകളിലായി പഞ്ചായത്താംഗമാണ് രസികല. കഴിഞ്ഞതവണ നറുക്കെടുപ്പിലൂടെയാണ് രസികലക്ക് പ്രസിഡന്റ് സ്ഥാനം നഷ്ടമായത്. എന്നാൽ ഇത്തവണ ആകെ 23ൽ 12 അംഗങ്ങൾ കോൺഗ്രസിനാണ്. എൽ.ഡി.എഫിന് ഏഴും ബി.ജെ.പി.ക്ക് മൂന്നും അംഗങ്ങളാണുള്ളത്. ഒരാൾ സ്വതന്ത്രനാണ്. കോൺഗ്രസ് പാർലിമെന്ററി പാർട്ടിയിൽ രഹസ്യബാലറ്റിലൂടെ വോട്ടെടുപ്പ് നടത്തിയാണ് രസികലയെ പ്രസിഡന്റ് സ്ഥാനാർത്ഥിയായി തിരഞ്ഞെടുത്തത്. സി.എം. സിനോജ്കുമാർ വൈസ്പ്രസിഡന്റ് സ്ഥാനാർത്ഥിയായും തിരഞ്ഞെടുക്കപ്പെട്ടു.