വൈപ്പിൻ: യു.ഡി.എഫ്. ഭൂരിപക്ഷമുള്ള എടവനക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് കോൺഗ്രസിലെ അസീന അബ്ദുൾ സലാമിനെ പാർട്ടി തിരഞ്ഞെടുത്തു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വി.എസ്. സോളിരാജിന്റെ അദ്ധ്യക്ഷതയിൽ കൂടിയ പാർലമെന്ററി പാർട്ടി യോഗത്തിലാണ് തീരുമാനം. വൈസ്പ്രസിഡന്റ് സ്ഥാനത്തേക്ക് മുൻ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ വി.കെ. ഇക്ബാലിനെയും തിരഞ്ഞെടുത്തു.