വൈപ്പിൻ : കുഴുപ്പിള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തേക്ക് ഡി.വൈ.എഫ്.ഐ കുഴുപ്പിള്ളി മേഖലാ വൈസ്പ്രസിഡന്റായ കെ.എസ്. നിബിനെ സി.പി.എം നിയോഗിച്ചു. സിനി ജെയ്‌സണാണ് വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി. 13 വാർഡുകളുള്ള കുഴുപ്പിള്ളിയിൽ സി.പി.എം 6, കോൺഗ്രസ് 4, ബി.ജെ.പി. 2, സ്വതന്ത്രൻ 1 എന്നിങ്ങനെയാണ് കക്ഷിനില. എല്ലാ മുന്നണികളോടും പോരാടി വിജയിച്ച സ്വതന്ത്രൻ എം.പി. രാധാകൃഷ്ണൻ സി.പി.എമ്മിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. അയ്യമ്പിള്ളി മനപ്പിള്ളി കവല സ്റ്റാന്റിലെ ഓട്ടോറിക്ഷ ഡ്രൈവറാണ് പഞ്ചായത്ത് പ്രസിഡന്റാകുന്ന നിബിൻ. ആദ്യമായാണ് പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ മത്സരിച്ചത്.