മൂവാറ്റുപുഴ: ഹന്ദുസ്ഥാൻ ന്യൂസ് പ്രിന്റ് ഫാക്ടറി കേരള സർക്കാരിന്റെ നൂറു ദിന പരിപാടിയിൽ ഉൾപ്പെടുത്തി ഏറ്റെടുക്കാനുള്ള തീരുമാനത്തിൽ പ്രിന്റേഴ്‌സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം സർക്കാറിനെ അഭിനന്ദിച്ചു. വിവിധ ഇനം ഡുപ്ലെക്‌സ് ബോർഡുകൾ, മാപ് ലിത്തോ പേപ്പറുകൾ എന്നിവ കൂടി ഗുണമേന്മയോടെ ഉത്പാദനം ആരംഭിക്കാൻ കഴിഞ്ഞാൽ കേരളത്തിലെ വലിയ സ്ഥാപനമായി മാറുവാൻ കഴിയും. അച്ചടി വ്യവസായത്തിൽ അനുഭവപ്പെടുന്ന കടലാസ് ക്ഷാമം മൂലം ഉണ്ടാകുന്ന വിലക്കയറ്റം നിയന്ത്രിക്കുവാനും കഴിയും.കമ്പനിയുടെ തുടർന്നുള്ള പ്രവർത്തനങ്ങളിൽ കേരളത്തിലെ പ്രസ് ഉടമകളുടെയും പ്രിന്റേഴ്‌സ് അസോസിയേഷന്റെയും സഹകരണവും പിന്തുണയും നൽകുവാനും സമ്മേളനം തീരുമാനിച്ചു. സംസ്ഥാന സമ്മേളനം ജനറൽ സെക്രട്ടറി ജി.എൻ. വിശ്വകുമാർ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് വൈ. ജയൻ, സ്വാഗത സംഘം ജനറൽ കൺവീനർ അഡ്വ. സനു പി. ചെല്ലപ്പൻ,വൈസ് പ്രസിഡന്റ് സി. പ്രകാശ് ബാബു , പി.എം. ഹസൈനാർ , പി.അശോക് കുമാർ, ആർ. സുരേഷ്, പി.എ.ആന്റണി പാറത്തോട്, കെ.ദേവരാജൻ എന്നിവർ സംസാരിച്ചു.