കൊച്ചി: ചെറിയ യാത്രകൾക്കു സൈക്കിൾ എന്ന ആശയം പ്രചരിപ്പിക്കാൻ സൈക്കിൾ യാത്രക്കാരുടെ കൂട്ടായ്മയായ പെഡൽ ഫോഴ്സ് കൊച്ചി ജനുവരി 17 ന് തൃപ്പൂണിത്തുറയിൽ സൈക്ലോതോൺ സംഘടിപ്പിക്കുന്നു. മറ്റ് വാഹനങ്ങളുടെ നിരന്തരമായ ഉപയോഗം കേരളത്തിന്റെ പാരിസ്ഥിതിക ക്രമത്തിന് ഭീഷണിയാകുമെന്ന തിരിച്ചറിവാണ് സൈക്കിൾ യാത്രയെ കൂടുതൽ ജനകീയമാക്കാൻ യാത്ര സംഘടിപ്പിക്കുന്നതെന്ന് പെഡൽ ഫോഴ്സ് ഫൗണ്ടർ ചെയർമാൻ ജോബി രാജു കണ്ടനാട് പറഞ്ഞു.
യാത്രയിൽ പങ്കെടുക്കുന്നവർക്ക് സമ്മാനങ്ങൾ നൽകും. നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കുന്ന മൂന്ന് പേർക്ക് പെഡൽ ഫോഴ്സ് ഗ്രീൻ കാർഡ് എന്നിവ ലഭിക്കും. 15 വയസിനുമുകളിൽ പ്രായമുള്ള സ്ത്രീകൾ ഉൾപ്പെടെ ആർക്കും പങ്കെടുക്കാം. ആദ്യം പേര് നൽകുന്ന 50 പേർക്ക് മാത്രമാണ് അവസരം. www.pedalforce.org എന്ന വെബ്സൈറ്റ് വഴി പേര് നൽകാം. വിവരങ്ങൾക്ക് 98475 33898.