
വൈപ്പിൻ: അയ്യമ്പിള്ളി ഗവ. ആശുപത്രിക്ക് മുന്നിൽ വെച്ച് ബൈക്കിടിച്ച് ഗുരുതരാവസ്ഥയിൽ ആശുപത്രിയിലായിരുന്ന യുവാവ് മരിച്ചു. ചെറായി പ്ലാക്കൽ അനഘന്റെ മകൻ അനീഷാണ് (40) മരിച്ചത്. ഞായാറാഴ്ച വൈകിട്ട് മൂന്നോടെയാണ് അപകടം. അമ്മ: ഐഷ. ഭാര്യ: അഞ്ജു. മക്കൾ: ആദിത്യൻ, അഭിരാമി.