വരാപ്പുഴയിൽ കൊച്ചുറാണി
വരാപ്പുഴയിൽ പഞ്ചായത്തിൽ പ്രസിഡന്റ് സ്ഥാനാർത്ഥി കോൺഗ്രസിലെ കൊച്ചുറാണിയാണ്. കഴിഞ്ഞ തവണ വൈസ് പ്രസിഡന്റായിരുന്നു. വൈസ് പ്രസിഡന്റ് പദവിയിലേക്ക് രണ്ടു പേർക്കാണ് നറുക്ക് വീണത്. ടി.പി. പോളിക്കും, ജോൺസൺ പുനത്തിലിനും. ആദ്യത്തെ രണ്ടര വർഷം ടി.പി. പോളിയായിരിക്കും വൈസ് പ്രസിഡന്റാവുക.ആകെയുള്ള 16 സീറ്റിൽ 8 സീറ്റ് കോൺഗ്രസിനും ആറ് സീറ്റ് എൽ.ഡി.ഫിനും രണ്ട് സീറ്റ് ബി.ജെ.പിക്കുമുണ്ട്.
വടക്കേക്കരയിൽ രശ്മി
വടക്കേക്കര പഞ്ചായത്തിൽ സി.പി.എമ്മിലെ രശ്മി അനിൽകുമാർ പ്രസിഡന്റ് സ്ഥാനാർത്ഥിയാകും. ആദ്യമായാണ് ഇവർ പഞ്ചായത്തംഗമാകുന്നത്. വൈസ് പ്രസിഡൻറ് സ്ഥാനാർത്ഥിയായി സി.പി.എമ്മിലെ തന്നെ വി.എസ്. സന്തോഷാണ്. ആകെയുള്ള 20 സീറ്റിൽ പത്ത് സീറ്റ് എൽ.ഡി.എഫിനും എട്ട് സീറ്റ് കോൺഗ്രസിനും രണ്ട് സീറ്റ് ബി.ജെ.പിക്കുമാണ്.
ചിറ്റാറ്റുകരയിൽ ശാന്തിനി ഗോപകുമാർ
ചിറ്റാറ്റുകര പഞ്ചായത്തിൽ എൽ.ഡി.എഫ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി സി.പി.എം സ്വതന്ത്ര ശാന്തിനി ഗോപകുമാറാകും. സി.പി.എമ്മിലെ പി.പി. അരൂഷാണ് വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി. 18 സീറ്റിൽ 14 സീറ്റ് എൽ.ഡി.എഫിനും നാല് സീറ്റ് യു.ഡി.എഫിനുമാണ്.
ചേന്ദമംഗലത്ത് ദിവ്യ ഉണ്ണികൃഷ്ണൻ
ചേന്ദമംഗലം പഞ്ചായത്തിൽ എൽ.ഡി.എഫ് പ്രസിഡന്റ് സ്ഥാനാർത്ഥി സി.പി.ഐയിലെ സി.പി.ഐയിലെ ദിവ്യ ഉണ്ണികൃഷ്ണനാണ്. സി.പി.എമ്മിലെ ബെന്നി ജോസഫ് വൈസ് പ്രസിഡൻറാകും. ആകെയുള്ള 18 സീറ്റിൽ എൽ.ഡി.എഫിന് 13സീറ്റും കോൺഗ്രസിന് മൂന്ന് സീറ്റും കക്ഷിരഹിതക്ക് ഒരു സീറ്റുമാണ്.
ഏഴിക്കരയിൽ കെ.ഡി.വിൻസെന്റ്
ഏഴിക്കര ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് സ്ഥാനാർത്ഥിയായി കെ.ഡി. വിൻസന്റിനേയും വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥിയായി പി. പത്മകുമാരിയേയും കോൺഗ്രസ് പാർലമെന്ററി പാർട്ടി യോഗം തിരെഞ്ഞെടുത്തു. 14 സീറ്റിൽ എട്ട് സീറ്റ് യു.ഡി.എഫിനും ആറ് സീറ്റ് എൽ.ഡി.എഫിനുമാണ്.
പറവൂർ ബ്ലോക്കിൽ സിംന
പറവൂർ ബ്ലോക് പഞ്ചായത്തിൽ സി.പി.എമ്മിലെ സിംന സന്തോഷാണ് പ്രസിഡന്റ് സ്ഥാനാർത്ഥി. മൂന്ന് വർഷമാണ് ഇവർക്ക് പ്രസിഡന്റ് പദവി ലഭിക്കുക. ശേഷിക്കുന്ന അവസാന രണ്ടു വർഷം സി.പി.ഐക്കാണ് വൈസ് പ്രസിഡന്റ് സ്ഥാനാർത്ഥി സി.പി.എമ്മിലെ കെ.എസ്. സനീഷാണ്. 13സീറ്റിൽ 10 സീറ്റ് എൽ.ഡി.എഫിനും മൂന്ന് സീറ്റ് യു.ഡി.എഫിനുമാണുള്ളത്.