
കൊച്ചി : ഷോപ്പിംഗ് മാളിൽ യുവനടിയെ കടന്നു പിടിച്ച കേസിൽ പ്രതികളായ മലപ്പുറം മങ്കട മാടശേരിൽ മുഹമ്മദ് ആദിൽ, ചെന്നെൻകുന്നേൽ മുഹമ്മദ് റംഷാദ് എന്നിവർക്ക് എറണാകുളം സെഷൻസ് കോടതി ജാമ്യം അനുവദിച്ചു. നിശ്ചിത തുകയുടെ ബോണ്ടും രണ്ട് ആൾജാമ്യവുമാണ് മുഖ്യവ്യവസ്ഥ. എറണാകുളം വിട്ടു പോകരുത്, അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോൾ ഹാജരാകണം എന്നിങ്ങനെയുള്ള വ്യവസ്ഥകളുമുണ്ട്. 17 ന് വൈകിട്ട് ഏഴുമണിയോടെയാണ് നഗരത്തിലെ ഒരു മാളിൽ വച്ച് പ്രതികൾ യുവനടിയെ അപമാനിച്ചത്.