മൂവാറ്റുപുഴ: വീരശൈവസഭ മൂവാറ്റുപുഴ താലൂക്ക് വാർഷികപൊതുയോഗം നടന്നു. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് വെള്ളൂർക്കുന്നം എൻ.എസ്.എസ് കരയോഗം ഹാളിൽ നടന്ന യോഗം മുൻ പ്രസിഡന്റ് വി.റ്റി. റജി ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് പി.ആർ. വേണുഗോപാൽ അദ്ധ്യക്ഷത വഹിച്ചു. വേണുഗോപാൽ. പി.ആർ (പ്രസിഡന്റ്), സന്തോഷ്. എൻ.കെ (വൈസ്പ്രസിഡന്റ്) , അഭിലാഷ്. എ.ആർ (സെക്രട്ടറി), ബാബു.പി.എം (ജോ.സെക്രട്ടറി), രജീഷ്. കെ.എം (ട്രഷറർ), രക്ഷാധികാരികൾ, മറ്റ് എക്‌സിക്യൂട്ടീവ് അംഗങ്ങളുൾപ്പെടെ 13 അംഗ മുൻകാല കമ്മറ്റി നിലനിർത്തി. യോഗത്തിൽ എക്‌സിക്യൂട്ടീവ് അംഗങ്ങളായ ബിജു.എസ്, രാജേഷ്.കെ.എം, രക്ഷാധികാരി എ.പി. വേലായുധൻ എന്നിവർ സംസാരിച്ചു.