
കോതമംഗലം : തിരുഹൃദയ സന്യാസിനീ സമൂഹം കോതമംഗലം ജ്യോതി പ്രോവിൻസ് അംഗം സിസ്റ്റർ പാദുവ തോട്ടുപുറം എസ്എച്ച് (81) നിര്യാതയായി. സംസ്‌കാരം ഇന്ന് 2.30ന്. ജർമ്മനി, ഹോളി ഫാമിലി ആശുപത്രി മുതലക്കോടം, കരുണാ ആശുപത്രി നെടുങ്കണ്ടം, മേഴ്‌സി ആശുപത്രി രാജാക്കാട്, എസ്.എച്ച്. ആശുപത്രി പൈങ്കുളം എന്നിവിടങ്ങളിൽ നഴ്‌സായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. കരുണാ ആശുപത്രി കോൺവന്റ് നെടുങ്കണ്ടം, എസ്.എച്ച്. ആശുപത്രി കോൺവന്റ് പൈങ്കുളം എന്നീ ഭവനങ്ങളിൽ മദർ സുപ്പീരിയറായും രാജാക്കാട് മേഴ്‌സി ആശുപത്രി മേട്രനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ആലക്കോട് തോട്ടുപുറം വർഗീസ് ,മറിയാമ്മ ദമ്പതികളുടെ മകളാണ്. സഹോദരങ്ങൾ : അന്നക്കുട്ടി വർക്കി, ജോർജ് വർക്കി, പരേതരായ ചാക്കോച്ചൻ വർക്കി, കൊച്ചുത്രേസ്യാ വർക്കി, അലോഷ്യസ് വർക്കി.