കളമശേരി: കുസാറ്റ് മറൈൻ ജിയോളജി ആൻഡ് ജിയോഫിസിക്‌സ് വകുപ്പിൽ എം.എസ്.സി (മറൈൻ ജിയോഫിസിക്‌സ്) കോഴ്‌സിൽ ഒഴിവുള്ള പട്ടിക ജാതി സംവരണ സീറ്റിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. കുസാറ്റ് 2020 റാങ്ക് ലിസ്റ്റിൽ ഉൾപ്പെടാത്തവർക്കും അപേക്ഷിക്കാം. റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ടവർക്ക് മുൻഗണന ലഭിക്കും. താത്പര്യമുള്ള യോഗ്യരായവർ ജനുവരി 1ന് രാവിലെ 11 മണിയ്ക്ക് എറണാകുളം ഫൈൻ ആർട്ട്്‌സ് അവന്യൂവിലുള്ള മറൈൻ ജിയോളജി വകുപ്പ് ഓഫീസിൽ ഹാജരാകണം. വിവരങ്ങൾക്ക് ഫോൺ: 04842863315