gana

ബംഗളൂരു വ്യവസായി ചോറ്റാനിക്കര ഭഗവതിക്ക് സമർപ്പിക്കുന്ന 726 കോടി രൂപയുടെ പദ്ധതി പ്രാവർത്തികമാക്കാൻ സംസ്ഥാന സർക്കാരിന്റെ ഇടപെടലുണ്ടാകുമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ വ്യക്തമാക്കി. പദ്ധതിക്ക് അനുമതി നൽകാൻ കൊച്ചിൻ ദേവസ്വം ബോർഡ് അലംഭാവം കാട്ടുന്നെന്ന പരാതികളെ തുടർന്ന് ഇന്നലെ ചോറ്റാനിക്കര ക്ഷേത്രത്തിൽ വിളിച്ചു ചേർത്ത യോഗത്തിന് ശേഷമാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.വീഡിയോ: എൻ.ആർ.സുധർമ്മദാസ്