ഏലൂർ: നഗരസഭയിലെ ബി.ജെ.പി കൗൺസിലർമാർക്ക് ജനുവരി രണ്ടിന് 5.30ന് പാട്ടുപുരയ്ക്കൽ കവലയിൽ സ്വീകരണം നൽകും. സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി രമേശ്, ജില്ലാ പ്രസിഡൻ്റ് എസ്. ജയകൃഷ്ണൻ, മണ്ഡലം പ്രസിഡന്റ് ഷാജി മൂത്തേടൻ, മദ്ധ്യമേഖല ജനറൽ സെക്രട്ടറി എൻ.പി ശങ്കരൻ കുട്ടി എന്നിവർ സംസാരിക്കും.