1
കൈകഴുകൽ കേന്ദ്രം വെളളവും, സോപ്പും സാനിറ്റൈസറും ഇല്ല

തൃക്കാക്കര : കൊവിഡ് പ്രതിരോധ പദ്ധതിക്ക് നേതൃത്വം നൽകുന്ന കളക്ടറേറ്റിൽ തന്നെ ബ്രേക്ക് ദ ചെയ്ൻ പൊളിഞ്ഞു. ജില്ലാ ഭരണകൂടം കളക്ടറേറ്റ് അങ്കണത്തിൽ കൊട്ടിഘോഷിച്ച് തുടങ്ങിയ കൈകഴുകൽ കേന്ദ്രത്തിൽ വെളളവും, സോപ്പും സാനിറ്റൈസറും അപ്രത്യക്ഷമായി. കൈകഴുകാൻ ആരുമെത്തുന്നില്ല. അനാഥപ്രേതം പോലെ വെള്ള ടാങ്കും പൈപ്പുകളും കാലികുപ്പികളും അവശേഷിക്കുന്നു.

ആയിരക്കണക്കിന് ആളുകൾ വന്നുപോകുന്നുടത്താണ് ഉദ്യോഗസ്ഥരുടെ അലംഭാവം. പ്രതിരോധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന കളക്ടറേറ്റിൽ നിസംഗരാണ് ചുമതലപ്പെട്ട ഉദ്യോഗസ്ഥർ. കളക്ടറേറ്റിലെ പഴയ ബ്ലോക്കിൽ ലിഫ്റ്റിന് സമീപത്തും ചില ഓഫീസുകളിലും കൈകഴുകൾ സംവിധാനം ഒരുക്കിയിരുന്നു. അതും ഇല്ലാതായി. കളക്ടറേറ്റിന്റെ കിഴക്കേ കവാടത്തിലൂടെ മാത്രമാണ് ജനങ്ങളെ അകത്തേക്ക് കയറ്റിവിടുന്നത്. ഇവിടെയും വെള്ളമില്ല.വെള്ള ടാങ്ക് നോക്കുകുത്തിയായി ഉണ്ട്.

കളക്ടറേറ്റിൽ വീണ്ടും കൊവിഡ്
നാലുപേർ കോറൻ്റൈനിൽ

കലക്ടറേറ്റിലെ ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ഷാജഹാന് കൊവിഡ് സ്ഥിതീകരിച്ചു. അദ്ദേഹത്തിന്റെ ഓഫ്ീസിലെ നാലുപേർ ക്വാറന്റൈനിലായി. ഉറവിടം അറിവായിട്ടില്ല. എ.ഡി.എം സാബു കെ ഐസക്കും നിരീക്ഷണത്തിലാണ്.അദ്ദേഹത്തിന്റെ ഭാര്യ ആരോഗ്യ വിഭാഗം ജീവനക്കാരിയാണ്. ഇവർക്ക് പനി ബാധിച്ചതിനാൽ അദ്ദേഹം സ്വയം നിരീക്ഷണത്തിൽ പോകുകയായിരുന്നു.