വൈപ്പിൻ: ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പുകളിൽ 3 പഞ്ചായത്തുകളിൽ വീതം എൽ.ഡി.എഫ്, യു.ഡി.എഫ് സ്ഥാനാർത്ഥികൾ വിജയിച്ചു. ബ്ലോക്ക് പഞ്ചായത്തും എൽ.ഡി.എഫിനാണ്.
വൈപ്പിൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി തുളസി സോമൻ, വൈസ് പ്രസിഡന്റായി എ.എ. സാജിത്ത് എന്നിവരെ തിരഞ്ഞെടുത്തു, ഇരുവരും സി.പി.എം. പള്ളിപ്പുറം പഞ്ചായത്തിൽ രമണി അജയൻ (പ്രസിഡന്റ്) എ.എൻ. ഉണ്ണിക്കൃഷ്ണൻ (വൈസ് പ്രസിഡന്റ്). ഇരുവരും സി.പി.എം.
കുഴുപ്പിള്ളിയിൽ എൽ.ഡി.എഫിലെ കെ.എസ്. നിബിൻ (പ്രസിഡന്റ്), സിനി ജെയ്‌സൺ (വൈസ് പ്രസിഡന്റ്) എന്നിവരും എടവനക്കാട് കോൺഗ്രസിലെ അസീന അബ്ദുൾ സലാം (പ്രസിഡന്റ്) വി.കെ. ഇക്ബൽ (വൈസ് പ്രസിഡന്റ്) എന്നിവരെ തിരഞ്ഞെടുക്കപ്പെട്ടു.
നായരമ്പലത്ത് യു.ഡി.എഫിലെ നീതു ബിനോദ് (പ്രസിഡന്റ്), ജോബി വർഗീസ് (വൈസ് പ്രസിഡന്റ്). എളങ്കുന്നപ്പുഴയിൽ കോൺഗ്രസിലെ രസികല പ്രിയരാജ് (പ്രസിഡന്റ്), കെ.എം. സിനോജ്കുമാർ (വൈസ് പ്രസിഡന്റ്) എന്നിവരെ തിരഞ്ഞെടുത്തു.
നിലവിൽ കോൺഗ്രസ് ഭരിച്ചിരുന്ന ഞാറക്കലിൽ കേവല ഭൂരിപക്ഷമില്ലെങ്കിലും കോൺഗ്രസ് റബലുകളുടെ പിന്തുണയോടെ അധികാരം നിലനിർത്തുമെന്നാണ് കരുതപ്പെട്ടിരുന്നതെങ്കിലും കാര്യങ്ങൾ കീഴ്‌മേൽ മറിഞ്ഞു. കോൺഗ്രസ് റബലായ ടി.ടി. ഫ്രാൻസിസ് എൽ.ഡി.എഫ് പിന്തുണയിൽ പ്രസിഡന്റായി. സി.പി.എമ്മിലെ മിനിരാജുവാണ് വൈസ് പ്രസിഡന്റ്.