കൊച്ചി: എറണാകുളം മഹാരാജാസ് കോളേജിൽ സൈക്കോളജി അപ്രന്റീസിന്റെ മാർച്ച് 31 വരെയുള്ള ഒഴിവിലേക്ക് സൈക്കോളജിയിൽ ബിരുദാനന്തര ബിരുദമുള്ള ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ക്ളിനിക്കൽ സൈക്കോളജി, പ്രവൃത്തി പരിചയം എന്നിവ അഭിലക്ഷണീയം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി ജനുവരി അഞ്ചിന് രാവിലെ 11 ന് ഓഫീസിൽ നേരിട്ട് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.