blockpanchayt
ജോസ് അഗസ്റ്റ്യൻ പ്രസിഡന്റ്

മൂവാറ്രുപുഴ: മൂവാറ്രുപുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായി കേരള കോൺഗ്രസിലെ ജോസ് അഗസ്റ്റ്യനേയും , വെെസ് പ്രസിഡന്റായി കോൺഗ്രസിലെ മേഴ്സി ജോർജ്ജിനേയും തിരഞ്ഞെടുത്തു. മൂവാറ്രുപുഴ ആർഡിഒ കെ. ചന്ദ്രശേഖരൻ നായരുടെ നേതൃത്വത്തിലാണ് തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയായക്കിയത്. നടപടിക്രമങ്ങൾ പൂർത്തിയായതതിനെ തുടർന്ന് ഇരുവരും അധികാമേറ്റു. പ്രസിഡന്റായി തിരഞ്ഞെടുത്ത് ജോസ് അഗസ്റ്റ്യൻ കല്ലൂർക്കാട് പഞ്ചായത്തിലെ കല്ലൂർക്കാട് ഡിവിഷനെയാണ് പ്രതിനിധികരിക്കുന്നത്. കല്ലൂർക്കാട് കോസ്മോ പൊളിറ്റൻ ലൈബ്രറിയുടെ പ്രസിഡന്റാണ് . തൊടുപുഴ ന്യൂമാൻ കോളേജ്, മൂവാറ്റുപുഴ നിർമ്മല കോളേജ്, മുരിക്കാശേരി ആത്മഭവൻ കോളേജ് എന്നിവിടങ്ങങ്ങലിൽ അദ്ധ്യാപകനായിരുന്നു. 2016-ൽ ന്യൂമാൻ കോളേജിൽനിന്നും വിരമിച്ചു. എം.ടിയുടെ തിരക്കഥക്ക് കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ നിന്നും ഡോക്ടറേറ്റ് ലഭിച്ചു. ഭിന്നശേഷിക്കാരുടെ സംഘടനയായ പരിവാരിന്റെ ഇടുക്കി ജില്ലാ പ്രസിഡന്റും സംസ്ഥാന കോർഡിനേറ്ററുമാണ്. ഭാര്യ ഡോ. മേരിക്കുട്ടി. മക്കൾ അഷീഷ് ( പ്ലസ്ടു വിദ്യാർത്ഥി), ജോഷ്വാ ( മൂകനും ഒട്ടിസം രോഗിയുമാണ്).

വൈസ് പ്രസിഡന്റായ തിരഞ്ഞെടുത്ത് മേഴ്സി ജോർജ്ജ് ആയവന പഞ്ചായത്തിലെ അ‌ഞ്ചൽപ്പെട്ടി ഡിവിഷനെയാണ് പ്രതിനിധികരിക്കുന്നത്. മേഴ്സി ജോർജ്ജ് മഹിള കോൺഗ്രസ് ജില്ലാ സെക്രട്ടറിയാണ്. സെക്രട്ടറിയേറ്റിലെ നിയമവകുപ്പ് അഡീഷണൽ സെക്രട്ടറിയായി വിരമിച്ച ജോർജ്ജാണ് ഭർത്താവ്. മക്കൾ: ചിന്ത ജോർജ്ജ്, ഫെസി ജോർജ്ജ്, സ്നേഹ ജോർജ്ജ് . സിപിഎം ലെ ഒ.കെ. മുഹമ്മദ്,പ്രസിഡന്റ് സ്ഥാനത്തേക്കും, സി.പി.എെയിലെ സിബിൾ സാബു വെെസ് പ്രസിഡന്റ് സ്ഥാനത്തേക്കും മത്സരിച്ചിരുന്നു. യു.ഡി.എഫിന് 8 വോട്ടും, എൽ.ഡി.എഫിന് 5വോട്ടും വീതമാണ് ലഭിച്ചത്.