പറവൂർ: പെരിയാറിൽ പിഴല ഭാഗത്ത് രണ്ടാഴ്ചയോളം പഴക്കമുള്ള അമ്പതിലധികം വയസ് തോന്നിക്കുന്ന പുരുഷന്റെ അ‌ജ്ഞാതമൃതദേഹം കണ്ടെത്തി. കറുപ്പും സ്വർണനിറവുമുള്ള കരകളുള്ള വെളുത്തമുണ്ടും മെറൂൺ നിറമുള്ള അടിവസ്ത്രവുമാണ് ധരിച്ചിരിക്കുന്നത്. 165 സെന്റീമീറ്റർ ഉയരമുണ്ട്. വിവരം ലഭിക്കുന്നവർ വരാപ്പുഴ പൊലീസ് സ്റ്റേഷനിൽ അറിയിക്കണം. ഫോൺ: 9497947306.