കൊച്ചി : കുണ്ടന്നൂർ, വൈറ്റില ഫ്ളൈ ഓവറുകളുടെ ഭാരപരിശോധന പൂർത്തിയായി. പരിശോധനയുടെ അന്തിമ റിപ്പോർട്ട് ദേശിയ പാത വിഭാഗം ചീഫ് എൻജിനീയർ സർക്കാരിന് സമർപ്പിച്ച ശേഷം ഉദ്ഘാടനം സംബന്ധിച്ച് അന്തിമ തീരുമാനം ഉണ്ടാകും.
സാങ്കേതികവും നിയമപരവും സുരക്ഷാപരവുമായ പരിശോധനകളുടെ ഭാഗമായാണ് ഫ്ളൈ ഓവറുകളുടെ ഭാര പരിശോധന നടത്തുന്നത്. കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് സംസ്ഥാന സർക്കാർ വൈറ്റില, കുണ്ടന്നൂർ ഫ്ളൈ ഓവറുകൾ നിർമ്മിക്കുന്നത്. അടുത്ത മാസം ആദ്യ വാരത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ളൈ ഓവറുകൾ തുറന്നുകൊടുക്കുന്നതോടെ ഈ ഭാഗത്തെ ഗതാഗത കുരുക്കിന് പരിഹാരം ആവുമെന്നാണ് പ്രതീക്ഷിക്കുന്നത്.