കോലഞ്ചേരി: കൊവിഡ് ചികിത്സക്കിടയിലും ജൂബിളെത്തി പ്രസിഡന്റ് സ്ഥാനാർത്ഥിയാകാൻ. വടവുകോട് ബ്ളോക്ക് പഞ്ചായത്തംഗം സി.പി.എമ്മിലെ ജൂബിൾ ഒരാഴ്ചയായി കൊവിഡ് ബാധിതനായി ചികിത്സയിലാണ്. അതിനിടയിലാണ് പ്രസിഡന്റ് തിരഞ്ഞെടുപ്പ് വന്നത്. ജൂബിളിനെ കൂടാതെ മറ്റ് രണ്ടംഗങ്ങളാണ് എൽ.ഡി.എഫിനുള്ളത്. ട്വന്റി20 തിരഞ്ഞെടുപ്പിൽ നിന്നും വിട്ടു നില്ക്കുന്നു എന്നറിഞ്ഞതോടെ എൽ.ഡി.എഫ് മത്സരിക്കാൻ തീരുമാനിക്കുകയായിരുന്നു. സി.പി.എം അംഗമായ ജൂബിളിനെ സ്ഥാനാർത്ഥിയാക്കി. ചികിത്സ പുരോഗമിക്കുമ്പോഴും ജൂബിൾ പി.പി.ഇ കിറ്റു ധരിച്ച് ബ്ളോക്കിലെത്തി സ്ഥാനാർത്ഥിയായി ആകെയുള്ള മൂന്ന് അംഗങ്ങളുടെ വോട്ടും നേടി തിരഞ്ഞെടുപ്പിന്റെ ജനാധിപത്യ ക്രമത്തിൽ ഭാഗഭാക്കായി. ഐ.എ.എസ് പരിശീലകനാണ് ജൂബിൾ. ബീ.ടെക് ബിരുദധാരിയാണ് തല്ക്കാലം പരിശീലക കുപ്പായമഴിച്ചാണ് ജന വിധി തേടിയത്.