gopi-
ഉദയംപേരൂർ പഞ്ചായത്ത് പ്രസിഡണ്ട് സജിത മുരളി (സി പി ഐ എം ) ,വൈസ് പ്രസിഡണ്ട് എസ് എ ഗോപി ( സി പി ഐ)

തൃപ്പൂണിത്തുറ:ഉദയംപേരൂർ പഞ്ചായത്തിൽ സി.പി. എമ്മിലെ സജിത മുരളി പ്രസിഡന്റായും സി.പി.ഐ യിലെ എസ്.

എ ഗോപി വൈസ് പ്രസിഡണ്ടായും തിരഞ്ഞെടുക്കപ്പെട്ടു. സജിത മുരളിക്ക് 13 വോട്ടും എതിർ സ്ഥാനാർത്ഥി ബിനു ജോഷിക്ക് ഏഴ് വോട്ടുമാണ് ലഭിച്ചത്. വൈസ് പ്രസിഡണ്ട് സ്ഥാനത്തേയ്ക്ക് എസ്.എ ഗോപിക്ക് 13 വോട്ടും യു.ഡി എഫിലെ എം.പി ഷൈമോന് ഏഴ് വോട്ടും ലഭിച്ചു.സ്വതന്ത്ര അംഗം എം. കെ അനിൽകുമാർ ഇരു തിരഞ്ഞെടുപ്പിലും എൽ.ഡി.എഫിന് വോട്ട് രേഖപ്പെടുത്തി.