
കൊച്ചി: ആശങ്ക പടർത്തി എറണാകുളത്ത് ഷിഗല്ല രോഗം സ്ഥിരീകരിച്ചു. ചോറ്റാനിക്കര സ്വദേശിയായ 56 വയസുകാരിക്കാണ് രോഗ ബാധ. ഇവർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ചോറ്റാനിക്കരയിൽ രോഗ വ്യാപനം ഉണ്ടായിട്ടില്ലെന്ന നിഗമനത്തിലാണ് ആരോഗ്യ വകുപ്പ്. 23നാണ് 56കാരി സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയത്. വീട്ടിലെ കിണർ വെള്ളത്തിൽ നിന്നാണ് രോഗ ബാധയുണ്ടായതെന്നാണ് പ്രാഥമിക നിഗമനം.