കൊച്ചി: കേരള മാനേജ്‌മെന്റ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ലീഡർ ടോക്‌സ് പ്രഭാഷണപരിപാടിയിൽ ബംഗളൂരുവിലെ പീപ്പിൾ ബിസിനസ് കമ്പനിയുടെ ഡയറക്ടർ ഡോ. സന്ദീപ് കെ. കൃഷ്ണൻ പങ്കെടുത്തു. ഇൻഡോർ, ബംഗളൂരു, കോഴിക്കോട് ഐ.ഐ.എമ്മുകളിലെ വിസിറ്റിംഗ് പ്രൊഫസർ കൂടിയാണ് അദ്ദേഹം.

കെ.എം.എ യുടെ ആദ്യകാല ശില്പികളിൽ പ്രധാനിയും 12 വർഷം പ്രസിഡന്റുമായിരുന്ന എം.കെ.കെ നായരുടെ നൂറാം ജന്മദിനത്തിൽ പ്രസിഡന്റ് ആർ. മാധവ് ചന്ദ്രൻ അനുസ്‌മരിച്ചു. സെക്രട്ടറി ജോമോൻ കെ. ജോർജ്, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ എസ്.ആർ.നായർ എന്നിവർ പ്രസംഗിച്ചു.