മൂവാറ്റുപുഴ: മടവൂരിന്റെ നെൽപാടങ്ങൾ വീണ്ടും കതിരണിയും. തരിശായി കിടക്കുന്ന പാടശേരത്തിൽ ഞാറു നടീലിന് തുടക്കമായി. കൃഷി മന്ത്രി വി.എസ് സുനിൽകുമാർ ഞാറ് നട്ട് കൃഷിയിറക്കൽ ഉദ്ഘാടനം ചെയ്തു. 200 ഏക്കലറിലാണ് കൃഷി. ചടങ്ങിൽ എൽദോ എബ്രഹാം എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഒരു നാടിന്റെ കാർഷീക സംസ്കാരം വീണ്ടുടുക്കുന്ന പദ്ധതിയെ നാട്ടുകാർ ഇരു കൈയും നീട്ടിയാണ് സ്വീകരിച്ചത്.ചടങ്ങിൽ എൽദോ എബ്രഹാം എംഎൽഎ അദ്ധ്യക്ഷത വഹിച്ചു. നഗരസഭ ചെയർമാൻ പി.പി.എൽദോസ്, പായിപ്ര പഞ്ചായത്ത് പ്രസിഡന്റ് മാത്യൂസ് വർക്കി, ജില്ലാ പഞ്ചായത്ത് മെമ്പർ ഷാന്റി എബ്രഹാം, ബ്ലോക്ക് പഞ്ചായത്ത് മെമ്പർമാരായ റിയാസ് ഖാൻ, ഒ.കെ.മുഹമ്മദ്, റീന സജി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിസ ടീച്ചർ, വാർഡ് മെമ്പർ വിജി പ്രഭാകരൻ, കൃഷി അസിസ്റ്റന്റ് ഡയറക്ടർ ടാനി തോമസ്, ഫാ.ബിജു കൊരട്ടിയിൽ, ഫാ. തോമസ് പറയിടം, സംഘാടക സമിതി ഭാരവാഹികളായ കെ.ഇ.ഷിഹാബ്, പി.എ.അനിൽ, പായിപ്ര കൃഷി ഓഫീസർ എം.ബി.രശ്മി എന്നിവർ സംസാരിച്ചു.
മുടവൂരിന്റെ പച്ചപ്പ് വീണ്ടെടുക്കാൻ
മൂവാറ്റുപുഴയുടെ നെല്ലറയെന്ന് വിശേഷിപ്പിച്ചിരുന്ന നാടാണ് മുടവൂർ. 25 വർഷം മുമ്പ് പാടങ്ങളെല്ലാം നെൽകൃഷിയാൽ സംമ്പുഷ്ടമായിരുന്നു. എന്നാൽ കൃഷിയിറക്കാതായതോടെ പാടങ്ങളെല്ലാം തരിശായി.നെൽപാടങ്ങളുടെ സംരക്ഷണത്തിനും, നിലനില്പും മുൻനിർത്തി സുഭിക്ഷകേരളം പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് മുടവൂർ പാടശേരത്തിൽ കൃഷിയിറക്കുന്നത്.എൽദോ എബ്രാഹം എം.എൽ.എ, പായിപ്ര ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ, കർഷകർ എന്നിവർ ഒന്നിച്ച് നിന്നാണ് പദ്ധതി നടപ്പാക്കുന്നത്.കർഷകരുടെ ഘോഷയാത്രയും കാർഷീക യന്ത്ര ഉപകരണങ്ങളുടെ പ്രദർശനം, നടീൽ വസ്തുക്കളുടെ പ്രദർശനവും വിൽപ്പനയും നടന്നു.
സുവർണ ഹരിതസേന
തൃശൂർ അളകപ്പ പഞ്ചായത്തിലെ സുവർണ്ണ ഹരിതസേനയുടെ പങ്കാളത്തതോടെയാണ് മടവൂരിലെ തരിശായി കിടന്ന 200 ഏക്കർ നിലം കൃഷിക്ക് യോഗ്യമാക്കിയത്. പാലക്കാട്, തൃശൂരിൽ ജില്ലയിൽ നിന്ന് എത്തിയ തൊഴിലാളികളും അന്യസംസ്ഥാന തൊഴിലാളികളുമടക്കം 100 കണക്കിന് തൊഴിലാളികളും നിലമൊരുക്കലിന്റെ ഭാഗമായി.