santiago
lottery

 നാഗാ ലോട്ടറി വില്പന അനുമതി സാന്റിയാഗോ മാർട്ടിന്

കൊച്ചി: സർക്കാരിന് കടുത്ത ആഘാതമേല്പിച്ച്, അന്യസംസ്ഥാന ലോട്ടറി വില്പന നിരോധിച്ച് സംസ്ഥാനം കൊണ്ടുവന്ന നിയമഭേദഗതി ഹൈക്കോടതി റദ്ദാക്കി. അന്യസംസ്ഥാന ലോട്ടറി വില്പനയിൽ ഇടപെടാൻ സംസ്ഥാനങ്ങൾക്ക് അധികാരമില്ലെന്നും കേന്ദ്രത്തിനാണ് അധികാരമെന്നും സിംഗിൾ ബെഞ്ചിന്റെ ഉത്തരവിൽ പറയുന്നു.

നാഗാലാൻഡ് സർക്കാരിന്റെ ലോട്ടറി കേരളത്തിൽ വിൽക്കുന്നത് നിരോധിച്ചത് ചോദ്യം ചെയ്ത് കോയമ്പത്തൂരിലെ ഫ്യൂച്ചർ ഗെയിമിംഗ് ആൻഡ് ഹോട്ടൽ സർവീസ് പ്രൈവറ്റ് ലിമിറ്റഡ് സമർപ്പിച്ച ഹർജി അനുവദിച്ചാണ് ഉത്തരവ്. വിവാദ ലോട്ടറി രാജാവ് സാന്റിയാഗോ മാർട്ടിന്റെ ഉടമസ്ഥതയിലുള്ളതാണ് ഫ്യൂച്ചർ ഗെയിമിംഗ്. വിധിയോടെ, നാഗാലാൻഡ് ലോട്ടറിയുടെ വിപണനവും വില്പനയും കേരളത്തിൽ തടയാനാവില്ല.

കേന്ദ്ര സർക്കാരിന്റെ നിർദ്ദേശങ്ങൾ പാലിക്കാതെയാണ് നാഗാലാൻഡ് ലോട്ടറികൾ വിൽക്കുന്നതെന്ന് കേരള സർക്കാരിന് പരാതിയുണ്ടെങ്കിൽ നടപടി ആവശ്യപ്പെട്ട് കേന്ദ്രത്തെ സമീപിക്കാമെന്ന് ഉത്തരവിൽ പറയുന്നു. മറ്റ് സംസ്ഥാനങ്ങളുടെ ലോട്ടറികൾ വിൽക്കുന്നത് നിരോധിക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരമുണ്ട്. അങ്ങനെ ചെയ്യണമെങ്കിൽ ഒരു ലോട്ടറിയും വിൽക്കാത്ത സംസ്ഥാനമായിരിക്കണം. നിയമവിരുദ്ധമായാണ് ലോട്ടറി നടത്തിപ്പും വില്പനയുമെങ്കിൽ കേന്ദ്രത്തിന് മാത്രമാണ് ഇടപെടാൻ അധികാരം.
2005ലെ കേരള പേപ്പർ ലോട്ടറീസ് നിയന്ത്രണ നിയമത്തിൽ സംസ്ഥാനം വരുത്തിയ ഭേദഗതിക്കെതിരെയാണ് ഹർജി സമർപ്പിച്ചത്. 2018ലാണ് അന്യസംസ്ഥാന ലോട്ടറികളുടെ വില്പന നിരോധിച്ച് നിയമഭേദഗതി നിലവിൽവന്നത്.
1998ലെ കേന്ദ്ര നിയമ പ്രകാരം ലോട്ടറി വില്പന സംബന്ധിച്ച് നിയമം നിർമ്മിക്കാൻ സംസ്ഥാനങ്ങൾക്ക് അധികാരമുണ്ട്. കേന്ദ്ര നിയമ പ്രകാരം ലോട്ടറി നടത്താനും പ്രചരിപ്പിക്കാനും സംസ്ഥാനങ്ങൾക്ക് കഴിയും. പാർലമെന്റ് എല്ലാ സംസ്ഥാനങ്ങൾക്കും നൽകുന്നതാണ് അധികാരം. അതിൽ മറ്റൊരു സംസ്ഥാനത്തിന് ഇടപെടാനാകില്ല. ഇടപെടുന്നത് അവരുടെ അധികാരത്തിൽ ഇടപെടുന്നതിന് തുല്യമാണെന്നും കോടതി വ്യക്തമാക്കി.

നാഗാ ലോട്ടറി വില്പന അവകാശം

ലോട്ടറി നടത്തിപ്പ് സംബന്ധിച്ച് കേന്ദ്ര സർക്കാർ വ്യക്തമായ മാർഗനിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. ഇതുപ്രകാരം സംസ്ഥാന സർക്കാരിന് നാഗാലാൻഡ് കൃത്യമായ വിവരങ്ങൾ കൈമാറിയിട്ടുണ്ട്. കേന്ദ്ര നിർദ്ദേശങ്ങൾ നാഗാലാൻഡ് പാലിച്ചിട്ടില്ലെന്ന് കേരത്തിന് പരാതിയില്ല. ഈ സാഹചര്യത്തിൽ ഹർജിക്കാർക്ക് കേരളത്തിൽ നാഗാലാൻഡിന്റെ ലോട്ടറി വിപണനവും വില്പനയും നടത്താൻ എല്ലാ അവകാശവുമുണ്ടെന്ന് കോടതി പറഞ്ഞു.

വരുന്നത് സാമ്പത്തികാഘാതം

തിരുവനന്തപുരം: അന്യ സംസ്ഥാന ലോട്ടറികൾ വീണ്ടും വരുന്നത് സംസ്ഥാനത്തിന് വൻ സാമ്പത്താകാഘാതമാകും.വൻതോതിൽ പണം പുറത്തേക്ക് ഒഴുകും. പ്രതിദിനം 40 കോടിരൂപയോളമാണ് സിക്കിം, മേഘാലയ തുടങ്ങിയ ലോട്ടറികൾ നേരത്തേ കൊണ്ടുപോയിരുന്നത്. ജി.എസ്. ടി നിലവിൽ വന്നതോടെ തന്നെ അന്യസംസ്ഥാന ലോട്ടറികളടെ മടങ്ങിവരവ് പ്രതീക്ഷിച്ചതാണ്. എന്നാൽ സംസ്ഥാന ലോട്ടറിക്ക് 12 ശതമാനവും അന്യസംസ്ഥാന ലോട്ടറിക്ക് 28 ശതമാനവുമാണ് നികുതി നിരക്ക് അന്നുണ്ടായിരുന്നത്. എന്നാൽ കഴിഞ്ഞ വർഷം ലോട്ടറി ജി.എസ്.ടി നിരക്ക് 28 ശതമാനമായി ഏകീകരിച്ചത് കേരളത്തിന് തിരിച്ചടിയായി. തുടർന്ന് സംസ്ഥാന ലോട്ടറി ടിക്കറ്രിന്റെ വിലയും വർദ്ധിപ്പിച്ചു. ഇനി അന്യസംസ്ഥാന ലോട്ടറികളോട് പിടിച്ചു നിൽക്കണമെങ്കിൽ ടിക്കറ്ര് വില 40 രൂപയിൽ നിന്ന് 20രൂപയായി കുറയ്ക്കേണ്ടി വരും. ഇല്ലെങ്കിൽ ചുരുങ്ങിയ ടിക്കറ്ര് നിരക്കും വൻ സമ്മാനവുമായി അന്യസംസ്ഥാന ലോട്ടറികൾ കളം പിടിക്കും.

അ​പ്പീ​ൽ​ ​ന​ൽ​കു​മെ​ന്ന് ​സ​ർ​ക്കാർ

തി​രു​വ​ന​ന്ത​പു​രം​:​ ​ലോ​ട്ട​റി​ ​കേ​സി​ലെ​ ​ഹൈ​ക്കോ​ട​തി​ ​വി​ധി​ക്കെ​തി​രെ​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​ർ​ ​ഡി​വി​ഷ​ൻ​ ​ബെ​ഞ്ചി​ൽ​ ​അ​പ്പീ​ൽ​ ​ന​ൽ​കും.​ ​കേ​ര​ള​ ​ലോ​ട്ട​റി​ ​ഏ​ജ​ന്റു​മാ​രോ​ട് ​നാ​ഗാ​ലാ​ൻ​ഡ് ​ലോ​ട്ട​റി​ ​ടി​ക്ക​റ്ര് ​എ​ടു​ക്ക​രു​തെ​ന്നും​ ​സ​ർ​ക്കാ​ർ​ ​നി​ർ​ദ്ദേ​ശി​ച്ചി​ട്ടി​ട്ടു​ണ്ട്.​ ​അ​തേ​സ​മ​യം​ ​കൃ​ത്രി​മം​ ​ന​ട​ത്താ​തെ​ 28​ശ​ത​മാ​നം​ ​നി​കു​തി​യ​ട​ച്ച് ​അ​ന്യ​സം​സ്ഥാ​ന​ ​ലോ​ട്ട​റി​ക​ൾ​ ​ലാ​ഭ​ക​ര​മാ​യി​ ​ന​ട​ത്താ​ൻ​ ​ക​ഴി​യി​ല്ലെ​ന്നാ​ണ് ​സം​സ്ഥാ​ന​ത്തി​ന്റെ​ ​വി​ല​യി​രു​ത്ത​ൽ.​ ​സം​സ്ഥാ​ന​ ​പേ​പ്പ​ർ​ ​ലോ​ട്ട​റി​ ​ആ​ക്ട് ​പ്ര​കാ​രം​ ​ഇ​വ​യെ​ ​നി​യ​ന്ത്രി​ക്കാ​ൻ​ ​ക​ഴി​യാ​ത്ത​തി​നാ​ൽ​ ​ജി.​എ​സ്.​ടി​ ​നി​യ​മ​ങ്ങ​ൾ​ ​വ​ഴി​ ​അ​ന്യ​സം​സ്ഥാ​ന​ ​ലോ​ട്ട​റി​ക​ളെ​ ​നി​ല​യ്ക്ക് ​നി​റു​ത്താ​നാ​കും​ ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​ർ​ ​ശ്ര​മി​ക്കു​ക.​ 28​ശ​ത​മാ​നം​ ​നി​കു​തി​യി​ൽ​ 14​ ​ശ​ത​മാ​നം​ ​സം​സ്ഥാ​ന​ത്തി​നാ​ണ് ​ല​ഭി​ക്കു​ക.