 
പുക്കാട്ടുപടി : വള്ളത്തോൾ സ്‌മാരക വായനശാല വാർഷിക പൊതുയോഗം ചേർന്നു. വായനശാല പ്രസിഡന്റ് ജേക്കബ് ഇ. മാത്യു അദ്ധ്യക്ഷനായി. ലൈബ്രറി കൗൺസിൽ സെക്രട്ടറി പി.ജി. സജീവ് ഉദ്ഘാടനം ചെയ്തു.
കമ്മിറ്റിയംഗം പി.കെ. ജിനീഷ് അനുശോചന പ്രമേയം അവതരിപ്പിച്ചു. സെക്രട്ടറി കെ.എം. മഹേഷ് കണക്കുകളും റിപ്പോർട്ടും ബഡ്‌ജറ്റും അവതരിപ്പിച്ചു. ജോയിന്റ് സെക്രട്ടറി മഹേഷ് മാളേയ്ക്കപ്പടി നന്ദി പറഞ്ഞു.