മൂവാറ്റുപുഴ: മൂഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുവാൻ മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗൺസിൽ അംഗ ലൈബ്രറികളിൽ നിന്നും ലൈബ്രേറിയൻമാരിൽ ശേഖരിച്ച 50,000- രൂപ മുഖ്യമന്ത്രിക്ക് കൈമാറി. എറണാകുളം ടി.ഡി.എം ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത് നടത്തിയ ജനസമ്പർക്ക പരിപാടിയുടെ വേദിയിൽ ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.ആർ. സുരേന്ദ്രന്റെ നേതൃത്വത്തിൽ എത്തിയാണ് ലൈബ്രറികൗൺസിൽ ഭാരവാഹികൾ ദിരിതാശ്വാസ നിധിയിലേക്ക് തുക നൽകിതയത് .മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കുള്ള അൻമ്പതിനായിരം രൂപയുടെ ചെക്ക് മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി സി.കെ.ഉണ്ണി മുഖ്യമന്ത്രിക്ക് കൈമാറി . ജില്ല ജോയിന്റ് സെക്രട്ടറി കെ.പി.രാമചന്ദ്രൻ , കണയന്നൂർ താലൂക്ക് സെക്രട്ടറി ഡി.ആർ . രാജേഷ് എന്നിവർ സന്നിഹിതരായിരുന്നു.