കൊച്ചി: ശബ്‌ദമലിനീകരണം എങ്ങനെ നിയന്ത്രിക്കാം എന്ന വിഷയത്തിൽ എറണാകുളം മേഖലയിലെ പൊലീസുകാർക്ക് പരിശീലനം നൽകി. കേന്ദ്രമലിനീകരണ നിയന്ത്രണ ബോർഡ് റീജണൽ ഡയറക്‌ടർ എസ്. സുരേഷ് ഉദ്‌ഘാടനം ചെയ്തു. മെമ്പർ സെക്രട്ടറി എസ്.ശ്രീകല, ചീഫ് എൻവയോൺമെന്റൽ എൻജിനിയർ എം.എ. ബൈജു , സീനിയർ സയന്റിസ്റ്റ് വി. ദീപേഷ് എന്നിവർ സംസാരിച്ചു. ഗാന്ധിനഗറിലെ മലിനീകരണ നിയന്ത്രണ ബോർഡ് റീജണൽ ഓഫീസിലായിരുന്നു പരിപാടി. സൗണ്ട് ലെവൽ മോണിറ്റിംഗ് ഉപകരണം ഉപയോഗിക്കുന്നത് എങ്ങനെ എന്നതടക്കമുള്ള കാര്യങ്ങളിലായിരുന്നു പരിശീലനം. ശബ്ദമലിനീകരണം പരിശോധിക്കാൻ പൊലീസിനെ ചുമതലപ്പെടുത്തുന്നതിന്റെ ഭാഗമായിട്ടായിരുന്നു പരിശീലനം.