കാലടി: ഇല്ലിത്തോട് മഹാത്മാ ലൈബ്രറി ആൻഡ് സ്റ്റഡി സെന്ററിന്റെ ആഭിമുഖ്യത്തിൽ ത്രിതല പഞ്ചായത്തിലേക്ക് നാടിന്റെ പ്രതിനിധികളായി തിരഞ്ഞെടുക്കപ്പെട്ട അനിമോൾ ബേബി എറണാകുളം ജില്ലാ പഞ്ചായത്ത്,
മനോജ് മുല്ലശ്ശേരി,അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് സെബി കിടങ്ങേൻ പഞ്ചായത്ത് പ്രസിഡന്റ് ,മെമ്പർമാരായ ലൈജി ബിജു ,കെ .എസ് .തമ്പാൻ എന്നിവർക്ക് സ്വീകരണം നൽകി. റോജി. എം. ജോൺ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നാടിന്റെ വികസന നയരേഖ കൈമാറ്റവും ജനാഭിപ്രായ പെട്ടിയുടെ ഉദ്ഘാടനവും താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.കെ.ഷാജി നിർവഹിച്ചു.