നെടുമ്പാശേരി: മേഖലാ മർച്ചന്റ്‌സ് ഫാർമേഴ്‌സ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ശീതകാല കൃഷിയിൽ മികച്ച വ്യാപാരി കർഷകർക്കുള്ള പരിചരണ ശ്രേഷ്ഠ പുരസ്‌കാരങ്ങൾ സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാർ കെ. സജീവ് കർത്ത വിതരണം ചെയ്തു. കാബേജ്, കോളിഫ്ലവർ, ക്യാരറ്റ് തുടങ്ങിയ ശീതകാല കൃഷികൾ മികച്ചരീതിയിൽ പരിചരിച്ച നെടുമ്പാശേരി മേഖലയിലെ വ്യാപാരി കർഷകരായ പി.ജെ. കുരിയച്ചൻ (കുറുമശേരി), ആനി റപ്പായി (വട്ടപ്പറമ്പ് ), ഗീത ജോഷി (ദേശം) എന്നിവർക്കായിരുന്നു പുരസ്‌കാരം.
പ്രസിഡന്റ് എ.വി. രാജഗോപാൽ അദ്ധ്യക്ഷനായിരുന്നു.
ഡെപ്യൂട്ടി രജിസ്ട്രാർ വി.ജി. ദിനേശ്, കേരള വ്യാപാരി വ്യവസായി ഏകോപനസമിതി നെടുമ്പാശേരി മേഖലാ പ്രസിഡന്റ് സി. പി. തരിയൻ, ജനറൽ സെക്രട്ടറി കെ. ബി. സജി, ഷാജു സെബാസ്റ്റ്യൻ, പി. കെ. എസ്‌തോസ്, പി. എൻ. രാധാകൃഷ്ണൻ, കെ.ബി. ഷാജി മേത്തർ, വി.എ. ഖാലിദ്, കെ.ജെ. പോൾസൺ, എൻ.എസ്. ഇളയത്, ടി.എസ്. മുരളി, വി.എ. പ്രഭാകരൻ, കെ.ജെ. ഫ്രാൻസിസ്, പി.ജെ. ജോയ്, ഡേവിസ് മൊറേലി, ബൈജു ഇട്ടൂപ്പ്, കെ.കെ. ബോബി,ടി.എസ്. ബാലചന്ദ്രൻ, ഷാബു വർഗീസ്, സിജോ ജോർജ്, സുബൈദ നാസർ, ഷൈബി ബെന്നി, ഗിരിജ രഞ്ജൻ, ശാന്ത രാമകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.