 
ആലുവ: എടത്തല ജി.എച്ച്.എസ് നൊച്ചിമയിൽ പഠന പ്രവർത്തങ്ങളുടെ ഭാഗമായി അറിവൊരുക്കം 2021 ജില്ലാ പഞ്ചായത്ത് മെമ്പർ റൈജ അമീർ പ്രകാശിപ്പിച്ചു. എടത്തല ഗ്രാമപഞ്ചായത്ത് അംഗം അഫ്‌സൽ കുഞ്ഞുമോൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം ഷിബു പള്ളികുടി മുഖ്യപ്രഭാഷണം നടത്തി. സ്‌കൂൾ ഹെഡ് മാസ്റ്റർ ബൈജു കോള്ളോത്ത്, പി.ടി.എ പ്രസിഡന്റ് നിഷ രാജപ്പൻ, ഷൈൻ പി. ജേക്കബ്, റഹിം പേരേപറമ്പിൽ എന്നിവർ സംസാരിച്ചു.