കുറുപ്പംപടി:പുതുവത്സരത്തോടനുബന്ധിച്ച് കഞ്ചാവ് വില്പനയ്ക്കായി കൊണ്ടുവന്ന വെസ്റ്റ് ബംഗാൾ സ്വദേശിയെ കുറുപ്പംപടി പൊലിസ് അറസ്റ്റ് ചെയ്തു. വെസ്റ്റ് ബംഗാൾ മൈട സ്വദേശി സലാം മണ്ഡൽ (22) ആണ് പിടിയിലാത്. ഇയാളുടെ കൈവശമുണ്ടായിരുന്ന ബാഗിൽ സൂക്ഷിച്ചിരുന്ന ഒരു കിലോ 40 ഗ്രാം കഞ്ചാവ് പൊലിസ് പിടിച്ചെടുത്തു.
പുതുവത്സരം പ്രമാണിച്ച് ലഹരി വില്പനയും ഉപയോഗവും നിരീക്ഷിക്കണമെന്ന റൂറൽ എസ്.പി.യുടെ നിർദ്ദേശപ്രകാരം കുറുപ്പംപടി സി.ഐ. കെ.ആർ.മനോജ്, എസ്.ഐ. ജിജിൻ ജി.ചാക്കോ, സി.പി.ഒമാരായ മാഹിൻ ഷാ, ശശികുമാർ, എ.കെ സലീം, കെ.പി.നിസാർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്. തിരുവനന്തപുരത്ത് നിന്ന് കഞ്ചാവുമായെത്തി കുറുപ്പംപടിയിലെ സുഹൃത്തിന് വില്പന നടത്തുക എന്നതായിരുന്നു പ്രതിയുടെ ലക്ഷ്യം. ആവശ്യക്കാരനായ സുഹൃത്തിനെ കുറിച്ച് അന്വേണം നടത്തിവരികയാണന്ന് കുറുപ്പംപടി പൊലിസ് പറഞ്ഞു. പ്രതിയെ പിന്നീട് കോടതിയിൽ ഹാജരാക്കി.