പെരുമ്പാവൂർ: ഹിന്ദു ഐക്യവേദി പെരുമ്പാവൂർ മേഖലാ സമിതിയുടെ നേതൃത്വത്തിൽ യുവസംഗമം ഞായറാഴ്ച രാവിലെ 9.30 ന് സമൂഹകല്യാണമണ്ഡപത്തിൽ സംഘടിപ്പിക്കുന്നു. ഹിന്ദു ഐക്യവേദി സംസ്ഥാന ജനറൽ സെക്രട്ടറി ആർ.വി. ബാബു, സംസ്ഥാന സെക്രട്ടറി ശശി കമ്മട്ടേരി എന്നിവർ സംഗമസന്ദേശം നൽകും. മേഖല പ്രസിഡന്റ് രാജേന്ദ്രൻ കർത്താ, എൻ.വി. ശ്രീകുമാർ, എ.വി. കലേശൻ, എം.ജി. ഗോവിന്ദൻകുട്ടി, ഷിനോജ് മാടവന തുടങ്ങിയവർ പങ്കെടുക്കും.