pachakkari-krishi
വടക്കേക്കര ദയ കൃഷിഗ്രൂപ്പിന്റെ ജൈവ പച്ചക്കറികളുടെ വിളവെടുപ്പ് വടക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രശ്മി അനിൽകുമാർ നിർവഹിക്കുന്നു

പറവൂർ: വടക്കേക്കര ഗ്രാമപഞ്ചായത്തിലെ തെക്കേ മടപ്ലാത്തുരുത്തിൽ ദയ കൃഷിഗ്രൂപ്പ് കൃഷിചെയ്ത ജൈവ പച്ചക്കറികളുടെ വിളവെടുപ്പ് വടക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രശ്മി അനിൽകുമാർ നിർവഹിച്ചു. ഗ്രാമ പഞ്ചായത്തംഗം കെ.ടി. നിതിൻ, വിജയകുമാരി, കൃഷി അസിസ്റ്റന്റ് എസ്.കെ.ഷിനു, ലൈല, ലിൻസി, കർഷകർ തുടങ്ങിയവർ പങ്കെടുത്തു. വ്ളാത്താങ്കര ചീര, വഴുതന, തക്കാളി, ശീതകാല പച്ചക്കറികൾ തുടങ്ങി, എല്ലായിനം പച്ചക്കറികളും ഇവിടെ കൃഷി ചെയ്യുന്നുണ്ട്. കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന വേലിയേറ്റത്താൽ വടക്കേക്കരയിലെ കൃഷിയിടങ്ങളിൽ ഉപ്പുവെള്ളം കയറുന്നത് പതിവായിരിക്കുകയാണ്. പ്രദേശത്തെ നല്ലൊരു ശതമാനം കാർഷിക വിളകൾ പൂർണമായി നശിക്കുന്ന നിലയിലാണ്.