പറവൂർ: ഭർത്താവിന്റെയും വീട്ടുകാരുടെയും പീഡനവും അപവാദ പ്രചരണവും സഹിക്കവയ്യാതെ പൊലീസിൽ പരാതി നൽകിയിട്ടും നടപടി ഉണ്ടാകാത്തതിനെക്കുറിച്ച് അന്വേഷിക്കാൻ എത്തിയ യുവതി പൊലീസ് സ്റ്റേഷൻ പരിസരത്ത് കുഴഞ്ഞുവീണു. ഏഴു വയസുകാരിയായ മകളോടോപ്പം എത്തിയ യുവതിയെ കണ്ടുനിന്നവർ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം.
പറവൂർ പള്ളിത്താഴം സ്വദേശിനി യുവതിയാണ് നീതിതേടി പൊലീസ് സ്റ്റേഷൻ കയറിയിറങ്ങുന്നത്. ഒരു വർഷമായി നായരമ്പലത്ത് വാടകവീട്ടിലിലാണ് യുവതിയുടെ താമസം. പിണങ്ങിപ്പിരിഞ്ഞ ഭർത്താവ് പിന്തുടർന്ന് ശല്യംചെയ്യുകയും അപവാദ പ്രചരണം നടത്തുന്നതായും യുവതി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.