അങ്കമാലി: കേന്ദ്ര സർക്കാരിന്റെ കർഷകവിരുദ്ധ നയങ്ങൾക്കെതിരെ സി.ഐ.ടി.യു ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ അങ്കമാലിയിൽ ഐക്യദാർഢ്യസദസും റാലിയും സംഘടിപ്പിച്ചു. സി.ഐ.ടി.യു ജില്ലാ വൈസ് പ്രസിഡന്റ് പി.ജെ. വർഗീസ് ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി ടി.പി. ദേവസിക്കുട്ടി അദ്ധ്യക്ഷത വഹിച്ചു. പ്രസിഡന്റ് പി.വി. മോഹനൻ, സജി വർഗീസ്, ടി.വൈ. ഏല്യാസ്, ജിജൊ ഗർവാസീസ് തുടങ്ങിയവർ സംസാരിച്ചു.