ആലുവ: സർവീസിൽ നിന്ന് വിരമിക്കുന്ന ആലുവ ഡിവൈ.എസ്.പി ജി വേണു, ഡ്രൈവർ എസ്.ഐ സിറിൽ എം. ജോസഫ് എന്നിവർക്ക് കേരള പൊലീസ് അസോസിയേഷൻ, ഓഫീസേഴ്‌സ് അസോസിയേഷൻ എന്നിവയുടെ നേതൃത്വത്തിൽ യാത്രഅയപ്പ് നൽകി. ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക് ഉദ്ഘാടനം ചെയ്തു. കെ.പി.ഒ.എ ജില്ലാ പ്രസിഡന്റ് എം.കെ. മുരളി അദ്ധ്യക്ഷത വഹിച്ചു. സ്‌പെഷൽ ബ്രാഞ്ച് ഡിവൈ.എസ്.പി ആർ. റാഫി, കെ.പി.എ സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി. പ്രവീൺ, ജെ. ഷാജിമോൻ, എം.വി. സനിൽ, ടി.ടി. ജയകുമാർ എന്നിവർ പ്രസംഗിച്ചു. സർവീസിലിരിക്കെ മരണമടഞ്ഞ സീനിയർ സിവിൽ പൊലീസ് ഓഫിസർ സിജുവിന്റെ കുടുംബത്തിന് സി.പി.എ.എസ് തുക ചടങ്ങിൽ കൈമാറി.