ആലുവ: ദേശീയപാതയിൽ തോട്ടക്കാട്ടുകരയിൽ നിയന്ത്രണം വിട്ട ഗുഡ്സ് ഓട്ടോറിക്ഷ മീഡിയനിൽ കയറി മറിഞ്ഞു. ഡ്രൈവർ നിസാര പരിക്കുകളോടെ രക്ഷപെട്ടു. ഇന്നലെ വൈകിട്ടാണ് സംഭവം. ചെറിയ മഴയെത്തുടർന്ന് റോഡിൽ വെള്ളമുണ്ടായിരുന്നു.