പള്ളുരുത്തി: ന്യൂഡെൽഹിയിൽ സമരം ചെയ്യുന്ന കർഷകർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊച്ചി ഫിഷറീസ് ഹാർബർ സീഫുഡ് അസോസിയേഷൻ ദീപം തെളിച്ചു. ഹാർബർ പാലത്തിനു സമീപം ചെയർമാൻ കെ.എ. അബ്ദുൾ നിസാർ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി എം. അലി, പി.കെ. നിസാർ, കെ.കെ. നവാസ്, ബി.എ. ഇബ്രാഹിം തുടങ്ങിയവർ പ്രസംഗിച്ചു.