തോപ്പുംപടി: വാഹനങ്ങളുടെ നികുതി കുടിശിക തകർക്കാൻ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതിയുമായി മോട്ടോർ വാഹനവകുപ്പ്. 2016ന് മുമ്പ് കുടിശികയുള്ള ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് അവസാന നാല് വർഷത്തെെ നികുതിയുടെ 30 ശതമാനവും നോൺ ട്രാൻസ്പോർട്ട് വാഹനങ്ങൾക്ക് 40 ശതമാനവും അടച്ച് നിയമ നടപടികളിൽ നിന്നും ഒഴിവാകണമെന്ന് അധികാരികൾ അറിയിച്ചു. അനുവാദമില്ലാതെ പൊളിച്ചുപോയ വാഹനങ്ങൾക്കും ഈ അവസരം പ്രയോജനപ്പെടുത്താം. 100 രൂപ മുദ്രപ്പത്രത്തിൽ സത്യവാങ്മൂലം സഹിതം പണമടക്കാം. ഫോൺ: 0484 2229200.