pta
ബേത് ലെഹേം സ്കൂൾ പി.ടി.എ കമ്മിറ്റിയുടെ നേതൃത്വത്തിൽ കിഴക്കമ്പലം പഞ്ചായത്ത് പ്രസിഡന്റ് മിനി രതീഷിനെ അനുമോദിക്കുന്നു

പട്ടിമറ്റം: കിഴക്കമ്പലം പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുത്ത മിനി രതീഷിനെ ബേത് ലഹേം ദയറ സ്‌കൂൾ പി.​ടി.എ അനുമോദിച്ചു. പി.ടി.എ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമാണ് മിനി. പി.ടി.എ പ്രസിഡന്റ് വി.എസ്.ഷിഹാബ്, ഹെഡ്മിസ്ട്രസ് സിസ്​റ്റർ ക്രിസ്​റ്റീന, സിസ്​റ്റർ അബിഗെയ്ൽ, അംഗങ്ങളായ അബ്ദുൽ കരീം, ജയകുമാർ, എൽദോ ഏലിയാസ്, സതി ശങ്കർ, സെലീന, സനിത, സിസ്​റ്റർ മേരി, സിസ്​റ്റർ ജൂഡി​റ്റ് തുടങ്ങിവർ ചടങ്ങിൽ പങ്കെടുത്തു.