kklm
തിരുമാറാടി ഗവ: ഹൈസ്കൂളിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ സഹായത്തോടെ ശുചീകരണ പ്രവർത്തനങ്ങൾക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എം. ജോർജ് നേതൃത്വം നൽകുന്നു

തിരുമാറാടി:അടച്ച വിദ്യാലയ കവാടങ്ങൾ പുതുവത്സര ദിനത്തിൽ അധ്യായനത്തിനായി തുറക്കുന്നതിന്റെ ഭാഗമായി. പത്താം ക്ലാസ് വിദ്യാർത്ഥികളും , പ്ലസ് ടു, വി.എച്ച്.എസ്. ഇ, വിദ്യാർത്ഥികളുമാണ് പ്രാക്ടിക്കൽ ക്ലാസിനടക്കം എത്തി ചേരുന്നത്. സ്കൂളുകളിൽ ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരെത്തി കൊവിഡ് സെല്ലുകൾ രൂപീകേരിച്ചു. കൊവിഡ് മാനദണ്ഡം കർശനമായി പാലിച്ച് ഒന്നിടവിട്ട ദിവസങ്ങളിൽ ക്ലാസുകളിൽ പകുതി വീതം വിദ്യാർത്ഥികളെ പ്രവേശിപ്പിക്കാനാണ് നിർദ്ദേശിക്കപ്പെട്ടിട്ടുള്ളത്. തിരുമാറാടി ഗവ: ഹൈസ്കൂളിൽ തൊഴിലുറപ്പ് തൊഴിലാളികളുടെ സഹായത്തോടെ ശുചീകരണം നടത്തി. പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എം. ജോർജ് , പി.ടി. എ. പ്രസിഡന്റ് റ്റി.എ. രാജൻ , പ്രിൻസിപ്പൽ അനു ഏലിയാസ് , ഹെഡ് മാസ്റ്റർ കെ.ജയദേവൻ, സതി ടീച്ചർ എന്നിവർ ശുചീകരണത്തിന് നേതൃത്വം നൽകി.. ഫയർ ഫോഴ്സ് ടീമെത്തി അണുനശീകരണവും നടത്തി.