1
കിസാൻ സംഘർഷ് കോ ഓർഡിനേഷൻ സമിതിയുടെ നേതൃത്വത്തിൽ കാക്കനാട് സംഘടിപ്പിച്ച കർഷകസമരം ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റെ എസ്.സതീഷ് ഉദ്ഘാടനം ചെയ്യുന്നു

തൃക്കാക്കര: കേന്ദ്ര സർക്കാർ കോർപ്പറേറ്റുകൾക്ക് വേണ്ടി അടിമപ്പണി ചെയ്യുന്നതായി ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എസ്. സതീഷ് പറഞ്ഞു. കിസാൻ സംഘർഷ് കോ ഓർഡിനേഷൻ സമിതിയുടെ നേതൃത്വത്തിൽ കാക്കനാട് സംഘടിപ്പിച്ച കർഷകസമരം പത്താം ദിവസം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതിയ കാർഷികനയം കാർഷിക മേഖലയിൽ ഇന്ത്യയിലെയും.വിദേശത്തെയും കോർപ്പറേറ്റുകൾക്ക് തടസമില്ലാതെ പ്രവേശിക്കാവുന്ന രീതിയിലാണ്. കർഷകർ, കയറ്റുമതി, സംസ്കരണ വ്യാപാരികൾ, ചെറുകിട കച്ചവടക്കാർ തുടങ്ങിയവരെല്ലാം ഈ നിയമത്തിന്റെ ദുരന്തം അനുഭവിക്കുമെന്ന് അദ്ദേഹം പറഞ്ഞു. കേരള കർഷകസംഘം ജില്ലാ കമ്മറ്റി അംഗം എം.എൽ. ചുമ്മാർ അദ്ധ്യക്ഷത വഹിച്ചു. നേതാക്കളായ ജീമോൻ കുര്യൻ, എം.സി. സുരേന്ദ്രൻ, കെ.എം. ദിനകരൻ, കെ.എ. അജേഷ്, ടി.എ. സുഗതൻ തുടങ്ങിയവർ പ്രസംഗിച്ചു.