വൈപ്പിൻ: പുതുവൈപ്പ് തീരക്കടലിൽ ചെറുവഞ്ചി മറിഞ്ഞ് മത്സ്യത്തൊഴിലാളിക്ക് പരിക്കേറ്റു. വ്യാഴാഴ്ച പുലർച്ചെ പുതുവൈപ്പ് ലൈറ്റ്ഹൗസ് കടവിൽ നിന്നും മത്സ്യബന്ധനത്തിനുപോയ മൂന്നുപേരുണ്ടായിരുന്ന വഞ്ചിയാണ് മറിഞ്ഞത്. മത്സ്യബന്ധനത്തിനായി കടലിലേക്ക് പുറപ്പെടുമ്പോഴായിരുന്നു അപകടം.
കൊടിക്കൽ സദാശിവനാണ് (45) സാരമായി പരിക്കേറ്റത്. സദാശിവന്റെ കാൽപാദത്തിലെ എല്ല് ഒടിഞ്ഞു. കൂടെ ഉണ്ടായിരുന്ന ജൂതംപറമ്പിൽ ഷാജി, തായാട്ടുപറമ്പിൽ സുഭാഷ് എന്നിവർക്ക് നിസാരപരിക്കേറ്റു.