
കാസർകോട്: ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് എം.സി ഖമറുദ്ദീനും ടി. കെ പൂക്കോയ തങ്ങൾക്കുമെതിരെ കാസർകോട് ടൗൺ പൊലീസ് രണ്ട് കേസുകൾ കൂടി രജിസ്റ്റർ ചെയ്തു. മീത്തൽ കുണിയയിലെ അബൂബക്കർ ഹാജിയുടെ പരാതിയിലാണ് കേസ്.
അബൂബക്കർ ഹാജി 2017 ജൂൺ 22ന് 25 ലക്ഷം രൂപയും 2017 ജൂലായ് 12ന് 15 ലക്ഷം രൂപയും ഫാഷൻ ഗോൾഡിൽ നിക്ഷേപിച്ചിരുന്നു. അടച്ച തുകയും ലാഭവിഹിതവും കിട്ടാതിരുന്നതിനെ തുടർന്നാണ് പൊലീസിൽ പരാതി നൽകിയത്.
ഖമറുദ്ദീൻ കണ്ണൂർ സെൻട്രൽ ജയിലിൽ റിമാൻഡിലാണ്. പൂക്കോയ തങ്ങളടക്കം മൂന്നു പ്രതികളെ ഇനിയും പിടികൂടാൻ കഴിഞ്ഞിട്ടില്ല. ഇവർ ഒളിവിലാണെന്നാണ് അന്വേഷണസംഘം പറയുന്നത്. പൂക്കോയ തങ്ങൾ അടക്കമുള്ളവരെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് നിക്ഷേപകർ കഴിഞ്ഞ ദിവസം എസ്.പി ഓഫീസിലേക്ക് മാർച്ച് നടത്തിയിരുന്നു