
കോവളം: വിഴിഞ്ഞത്ത് വിവിധ രാഷാട്രീയപാർട്ടികൾ തമ്മിലുണ്ടായ സംഘർഷത്തിൽ 5 പേർക്ക് പരിക്ക്. സി.പി.എം പ്രവർത്തകരും വിഴിഞ്ഞം വടുവച്ചാൽ സ്വദേശികളുമായ നൗഷാദ് (44), ഷമീർ (39), പീരുമുഹമ്മദ് (31), സക്കീർ ഹുസൈൻ (49), അബ്ദുൾ റസാഖ് (41) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ വിഴിഞ്ഞം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ വൈകിട്ട് 6.30 ഓടെ വിഴിഞ്ഞം വാർഡിലെതിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തർക്കങ്ങളാണ് സംഘർഷത്തിൽ കലാശിച്ചത്.
വൈകിട്ട് 3ന് നഗരസഭയുടെ സോണൽ ഓഫീസിന് സമീപം എസ്.ഡി.പി.ഐയുടെയും പി.ഡി.പിയുടേയും ചേർന്നുള്ള ബൂത്ത് ഓഫീസിൽ ഇരുന്ന പ്രവർത്തകനെ സി.പി.എം പ്രവർത്തകൻ അസഭ്യം പറഞ്ഞെന്നാരോപിച്ചുള്ള തർക്കം ചെറിയ സംഘട്ടനത്തിൽ കലാശിച്ചിരുന്നു. പൊലീസെത്തിയാണം രംഗം ശാന്തമാക്കിയത്. തിരഞ്ഞെടുപ്പ് അവസാനിച്ചതിന് ശേഷം പ്രവർത്തകർ പിരിഞ്ഞു പോകുന്ന സമയത്ത് എസ്.ഡി.പി.ഐ പ്രവർത്തകർ സി.പി.എം ബൂത്ത് ഓഫീസ് തകർത്തു. പിന്നീട്
വിഴിഞ്ഞം ആമ്പൽകുളത്തിന് സമീപം വടുവച്ചാലിൽ സി.പി.എം കോൺഗ്രസും കോൺഗ്രസ് പ്രവർത്തകർ തമ്മിലും ഏറ്റുമുട്ടി. ഈ സംഭവത്തിലാണ് സി.പി.എം പ്രവർത്തകർക്ക് പരിക്കേറ്റത്. പരിക്കേറ്റവരെ സി.പി.എം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പൻ, സംസ്ഥാന കമ്മിറ്റി അംഗം വി ശിവൻകുട്ടി, കോവളം ഏര്യാ സെക്രട്ടറി അഡ്വ. പി എസ് ഹരികുമാർ എന്നിവർ സന്ദർശിച്ചു.
പൊലീസിനെ വിന്യസിച്ചു
സംഭവത്തെ തുടർന്ന് ഫോർട്ട് എ.സി ആർ.പ്രതാപൻ നായർ, കൺട്രോൾ റൂം എ.സി സുധീഷ്കുമാർ, വിഴിഞ്ഞം ഇൻസ്പെക്ടർ എസ്.ബി. പ്രവീൺ എന്നിവരുടെ നേതൃത്വത്തിൽ വൻ പൊലീസ് സംഘം എത്തി സ്ഥിതിഗതികൾ നിയന്ത്രിച്ചു. സംഘർഷാവസ്ഥയെ തുടർന്ന് കൂടുതൽ പൊലീസിനെ സ്ഥലത്ത് വിന്യസിച്ചിരിക്കുകയാണ്. സംഭവത്തിനുത്തരവാദികളായ പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന്