
പി.എസ്.സി പൊതുപ്രാഥമിക പരീക്ഷ
തിരുവനന്തപുരം: എസ്.എസ്.എൽ.സി തലം വരെ പി.എസ്.സി പൊതുപ്രാഥമിക പരീക്ഷയ്ക്കുള്ള കൺഫർമേഷൻ ഒൺലൈനായി അപേക്ഷിക്കാം. അവസാനതീയതി 12 വരെ. ഒന്നിലധികം തസ്തികകളിലേക്ക് അപേക്ഷിച്ചിരിക്കുന്ന ഉദ്യോഗാർത്ഥികൾ ഓരോ തസ്തികയിലേക്കും പ്രത്യേകം നൽകണം. പരീക്ഷയ്ക്ക് ആവശ്യമായ ഭാഷയും ജില്ലയും ഓപ്ഷനിൽ നൽകാം. കൺഫർമേഷൻ തീയതി അവസാനിച്ചാലുടൻ പരീക്ഷ തീയതിയും സമയവും പ്രസിദ്ധീകരിക്കുന്നതാണ്. കൺഫർമേഷൻ സംബന്ധിച്ച സംശയങ്ങൾക്ക് ഉദ്യോഗാർത്ഥികൾക്ക് പി.എസ്.സി.യുടെ അതാത് ജില്ലാ/മേഖലാ ആഫീസുകളിലോ, ആസ്ഥാന ഓഫീസിലോ ബന്ധപ്പെടാവുന്നതാണ്. പൊതു പ്രാഥമിക പരീക്ഷയിൽ ഉൾപ്പെട്ട കേരള സ്റ്റീൽ ഇൻഡസ്ട്രീസ് ലിമിറ്റഡിൽ പ്യൂൺ (കാറ്റഗറി നമ്പർ 148/20) തസ്തികയുടെ കൺഫർമേഷനം മാത്രം 23 വരെ സമയം അനുവദിച്ചിട്ടുണ്ട്.
 വകുപ്പുതല പരീക്ഷ
ഐ.എ.എസ്./ഐ.പി.എസ്./ഐ.എഫ്.എസ്. ജൂനിയർ മെമ്പർമാർക്ക് വേണ്ടി നടത്തുന്ന വകുപ്പുതല പരീക്ഷ (ഡിസംബർ 2019) 21 മുതൽ 2021 ജനുവരി 7 വരെ കേരള പബ്ലിക് സർവീസ് കമ്മിഷൻ ആസ്ഥാന ഓഫീസിൽ വച്ച് നടത്തുന്നതാണ്. ടൈംടേബിൾ, സിലബസ്സ് എന്നിവ കമ്മിഷന്റെ വെബ്‌സൈറ്റിൽ ലഭ്യമാണ്. ഉദ്യോഗാർത്ഥികൾക്ക് അവരവരുടെ പ്രൊഫൈലിൽ നിന്നും 14 മുതൽ അഡ്മിഷൻ ടിക്കറ്റ് ഡൗൺലോഡ് ചെയ്യാം.
ജൂലായ് വിജ്ഞാപന പ്രകാരമുള്ള വകുപ്പുതല പരീക്ഷകളിൽ വിവിധ കാരണങ്ങളാൽ മാറ്റിവയ്ക്കപ്പെട്ട അക്കൗണ്ട് ടെസ്റ്റ് ഫോർ എക്സിക്യൂട്ടീവ് ഓഫീസേഴ്സ് പേപ്പർ 1 (പേപ്പർ കോഡ് 008029) 19 നും പേപ്പർ 2 (പേപ്പർ കോഡ് 008043) 20 നും അക്കൗണ്ട് ടെസ്റ്റ് (ഹയർ) പാർട്ട് 2- പേപ്പർ 3 (പേപ്പർ കോഡ് 009009, 054009, 055009) 21 നും നടത്തുന്നതാണ്. കൂടുതൽ വിവരങ്ങൾ വെബ്‌സൈറ്റിൽ ലഭിക്കും. പൊതുവിദ്യാഭ്യാസ വകുപ്പിലെ ഹയർ സെക്കൻഡറി പ്രിൻസിപ്പൽമാർ, അധ്യാപകർ എന്നിവർക്കു അക്കൗണ്ട് ടെസ്റ്റ് ഫോർ എക്സിക്യൂട്ടീവ് ഓഫീസേഴ്സിന്റെ പേപ്പർ-1 സപ്ലിമെന്ററി പരീക്ഷ മറ്റൊരു തീയതിയിൽ നടത്തും.