തിരുവനന്തപുരം: വിഴിഞ്ഞം പുന്നക്കുളത്ത് വീട് ആക്രമിച്ച് വീട്ടമ്മയെ ദേഹോപദ്രവം ഏല്പിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയും ചെയ്‌ത കേസിലെ പ്രതികൾ പിടിയിലായി. കോട്ടുകാൽ പുന്നക്കുളം കിടങ്ങിൽകോളനി സ്വദേശികളായ വിഷ്ണു (23), മണികണ്ഠൻ (34) എന്നിവരെയാണ് വിഴിഞ്ഞം പൊലീസ് അറസ്റ്റുചെയ്‌തത്. കോട്ടുകാൽ പുന്നക്കുളം കിടങ്ങിൽ കോളനിയിലെ വീട്ടമ്മയെയാണ് ഇവർ ആക്രമിച്ചത്. പ്രതികൾ ഇവരുടെ വീടിന് മുമ്പിൽ മദ്യപിച്ച് ബഹളം വച്ചത്‌ചോദ്യം ചെയ്‌തതിലുള്ള വിരോധത്തിലാണിതെന്ന് പൊലീസ് പറഞ്ഞു. ഇവർ വീട്ടമ്മയെയും ഭർത്താവിനെയും ദേഹോപദ്രവം ഏല്പിക്കുകയും വീട്ടമ്മയുടെ സഹോദരിയെ വാഹനം ഇടിപ്പിച്ച് പരിക്കേല്പിക്കുകയും ചെയ്‌തിരുന്നു. ഒളിവിൽപോയ പ്രതികളെ വിഴിഞ്ഞം എസ്.എച്ച്.ഒ പ്രവീൺ. എസ്.ബി, എസ്.ഐ സജി, സി.പിഒമാരായ അജി, കൃഷ്ണകുമാർ, സജൻ എന്നിവരാണ് പിടികൂടിയത്.