
നാഗർകോവിൽ: ഒമാനിൽ നിന്ന് രക്ഷപ്പെട്ട് കന്യാകുമാരിയിൽ തിരിച്ചെത്തിയ മത്സ്യത്തൊഴിലാളികളെ റിമാൻഡ് ചെയ്തു. കഴിഞ്ഞദിവസം മടങ്ങിയെത്തിയ മുട്ടം മേൽമുട്ടം സ്വദേശി സഹായം (46), സ്റ്റീഫൻ (52), അൽട്ടോ (28), ജോസഫ് സ്റ്റീഫൻ (40), ഫ്രാൻസിസ് (58), ബംഗ്ലാദേശ് സ്വദേശി മുഹമ്മദ് രാജീഫ് ഉദിൻ (27) എന്നിവരെ മറൈൻ ഡി.എസ്.പി രാജുവിന്റെ നേതൃത്വത്തിലുള്ള പൊലീസ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. സെൻട്രൽ ഇന്റലിജന്റ്സ് ബ്യൂറോ, കന്യാകുമാരി ജില്ലാ പൊലീസ്, ക്യൂ ബ്രാഞ്ച് പൊലീസ് തുടങ്ങിയവർ ഇവരെ ചോദ്യം ചെയ്തു. ഇന്നലെ രാവിലെ മത്സ്യത്തൊഴിലാളികളെ നാഗർകോവിൽ ജയിലിലേക്ക് മാറ്റി.