dd

നാ​ഗ​ർ​കോ​വി​ൽ​:​ ​ഒ​മാ​നി​ൽ​ ​നി​ന്ന് ​ര​ക്ഷ​പ്പെ​ട്ട് ​ക​ന്യാ​കു​മാ​രി​യി​ൽ​ ​തി​രി​ച്ചെ​ത്തി​യ​ ​മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ​ ​റി​മാ​ൻ​ഡ് ​ചെ​യ്‌​തു.​ ​ക​ഴി​ഞ്ഞ​ദി​വ​സം​ ​മ​ട​ങ്ങി​യെ​ത്തി​യ​ ​മു​ട്ടം​ ​മേ​ൽ​മു​ട്ടം​ ​സ്വ​ദേ​ശി​ ​സ​ഹാ​യം​ ​(46​),​ ​സ്റ്റീ​ഫ​ൻ​ ​(52​),​ ​അ​ൽ​ട്ടോ​ ​(28​),​ ​ജോ​സ​ഫ് ​സ്റ്റീ​ഫ​ൻ​ ​(40​),​ ​ഫ്രാ​ൻ​സി​സ് ​(58​),​ ​ബം​ഗ്ലാ​ദേ​ശ് ​സ്വ​ദേ​ശി​ ​മു​ഹ​മ്മ​ദ് ​രാ​ജീ​ഫ് ​ഉ​ദി​ൻ​ ​(27​)​ ​എ​ന്നി​വ​രെ​ ​മ​റൈ​ൻ​ ​ഡി.​എ​സ്.​പി​ ​രാ​ജു​വി​ന്റെ​ ​നേ​തൃ​ത്വ​ത്തി​ലു​ള്ള​ ​പൊ​ലീ​സ് ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ശേ​ഷം​ ​അ​റ​സ്റ്റ് ​രേ​ഖ​പ്പെ​ടു​ത്തു​ക​യാ​യി​രു​ന്നു.​ ​സെ​ൻ​ട്ര​ൽ​ ​ഇ​ന്റ​ലി​ജ​ന്റ്സ് ​ബ്യൂ​റോ,​ ​ക​ന്യാ​കു​മാ​രി​ ​ജി​ല്ലാ​ ​പൊ​ലീ​സ്,​ ​ക്യൂ​ ​ബ്രാ​ഞ്ച് ​പൊ​ലീ​സ് ​തു​ട​ങ്ങി​യ​വ​ർ​ ​ഇ​വ​രെ​ ​ചോ​ദ്യം​ ​ചെ​യ്‌​തു.​ ​ഇ​ന്ന​ലെ​ ​രാ​വി​ലെ​ ​മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളെ​ ​നാ​ഗ​ർ​കോ​വി​ൽ​ ​ജ​യി​ലി​ലേ​ക്ക് ​മാ​റ്റി.